മുൻ ലിവർപൂൾ താരവും മാനേജറുമായിരുന്ന കെന്നി ഡാൽഗ്ലിഷിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 69ക്കാരനായ ഡാഗ്ലിഷ് ചികിത്സയുടെ ഭാഗമായി ആശുപത്രിയിലാണ് ഇപ്പോൾ. ബുധനാഴ്ച്ചയാണ് ഡാഗ്ലിസ്ഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊവിഡിന്റെ പ്രകടമായ ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെങ്കിലും തുടർന്ന് നടന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിയുകയായിരുന്നു.