എടിപി റാങ്കിംഗ്: മികച്ച മുന്നേറ്റത്തോടെ റോജർ ഫെഡറർ ആദ്യ പത്തില്‍

Webdunia
ചൊവ്വ, 31 ജനുവരി 2017 (09:57 IST)
ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേട്ടത്തിനു പിന്നാലെ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്ക് എടിപി റാങ്കിംഗിൽ മികച്ച മുന്നേറ്റം. എടിപിയുടെ പുതിയ പട്ടികപ്രകാരം പത്താം സ്ഥാനത്താണ് ഇപ്പോള്‍ ഫെഡറർ. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ തോല്‍‌വി ഏറ്റുവാങ്ങിയെങ്കിലും സ്പാനീഷ് താരം റാഫേൽ നദാലും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ നദാൽ ആറാം റാങ്കിലേക്ക് ഉയർന്നു. 
 
പുതിയ റാങ്കിംഗിലും ബ്രിട്ടന്റെ ആൻഡി മുറെയാണ് ഒന്നാം സ്ഥാനത്ത്. സെർബിയൻ താരം നൊവാക് ജോക്കാവിച്ച് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ പരാജയപ്പെട്ട സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സ്ഥാനത്തുമാണുള്ളത്. സെമിയിൽ ഫെഡറിനോടാണ് വാവ്റിങ്ക പരാജയപ്പെട്ടത്. സ്പാനിഷ് താരം റാഫേൽ നദാലിനെ തകർത്താണ് ഫെഡറർ തന്റെ കരിയറിലെ 18-ാം ഗ്രാൻസ്ലാം കിരീടം നേടിയത്.
Next Article