യൂറോകപ്പിൽ ഹങ്കറിക്കെതിരായ മത്സരത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിൽ കൊക്കോകോളയുടെ കുപ്പികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്തുമാറ്റിയത് വലിയ രീതിയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ശീതളപാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കാൻ പറഞ്ഞാണ് ക്രിസ്റ്റ്യാനോ കൊക്കോകോള കുപ്പികൾ എടുത്തുമാറ്റിയത്. ഇപ്പോളിതാ റൊണാൾഡോയുടെ പാത തന്നെ ഏറ്റെടുത്തിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്‌ബ.
ജർമനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിനിടെ മുന്നിലെ മേശയിൽ കോളയും ഹെനെകെൻ കമ്പനിയുടെ ബിയർകുപ്പിയുമുണ്ടായിരുന്നു. ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ ക്രിസ്റ്റിയാനോയെ മാതൃകയാക്കിയത്. യൂറോ കപ്പിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാളാണ് ഹെയ്നെകെൻ.
After #POR captain Cristiano Ronaldo and his Coca Cola removal, #FRAs Paul Pogba makes sure theres no Heineken on display