ആ ദിവസം ഞാന്‍ ഒരുപാട് കരഞ്ഞു, എങ്ങിനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല; നെയ്മര്‍ പറയുന്നു

ശനി, 2 ഡിസം‌ബര്‍ 2017 (11:31 IST)
കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലേറ്റ ആ മുറിവിന്റെ വേദന ഇപ്പോഴും വേട്ടയാടുന്നുവെന്ന് ബ്രസീല്‍ നായകന്‍ നെയ്മര്‍. അതുകൊണ്ടുതെന്ന ഇത്തവണ കിരീടത്തില്‍ കുറഞ്ഞ മറ്റ് മോഹങ്ങളൊന്നും ബ്രസീലിനില്ലെന്നും നെയ്മര്‍ പറയുന്നു. 2018 ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കിരീടം ചുമലിലേറ്റി മടങ്ങാനുള്ള തയ്യാറെടുപ്പ് തങ്ങള്‍ നടത്തിക്കഴിഞ്ഞെന്ന് ക്യപ്റ്റന്‍ പറഞ്ഞത്.
 
ഒരുകാലത്ത് എല്ലാവരും ഭയത്തോടും ബഹുമാനത്തോടും നോക്കിയിരുന്ന ടീമായിരുന്നു ബ്രസീല്‍. എന്നാല്‍ 2014ലെ ലോകകപ്പില്‍ നേരിട്ട ആ തോല്‍‌വി തങ്ങള്‍ക്ക് തിരിച്ചടിയായി. പരിക്കേറ്റതിനെ തുടര്‍ന്ന് തനിക്ക് കളിക്കളത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. തികച്ചും നിരാശാജനകമായ ദിവസങ്ങളായിരുന്നു അത്. ആ ദിവസങ്ങളില്‍ താന്‍ ഏറെ കരഞ്ഞെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും സൂപ്പര്‍ സ്‌ട്രൈക്കര്‍ പറയുന്നു. 
 
എന്നല്‍ ഇപ്പോള്‍ ബ്രസീല്‍ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ബ്രസീലിനോടുള്ള ആളുകളുടെ സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. എല്ലാരും ബ്രസീലിനെ ഇപ്പോള്‍ ആശ്ചര്യത്തോടുകൂടിയാണ് കാണുന്നത്. അത് തങ്ങളില്‍ സന്തോഷം നിറയ്ക്കുന്നു. ഫുട്‌ബോള്‍ തങ്ങള്‍ ശരിക്കും ആസ്വദിയ്ക്കുകയാണ്. ബ്രസീലിലെ ജനങ്ങളുടെ മനോഭാവത്തിലൊക്കെ ഇപ്പോള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍