ആ വാര്‍ത്തകള്‍ തെറ്റാണ്, നിങ്ങള്‍ ഇങ്ങനെ ചെയ്യരുത്; പൊട്ടിക്കരഞ്ഞ് നെയ്‌മര്‍ - വീഡിയോ പുറത്ത്

ശനി, 11 നവം‌ബര്‍ 2017 (17:16 IST)
വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരഞ്ഞത് ബ്രസീല്‍ താരം നെയ്മര്‍. പിഎസ്ജിയില്‍ താന്‍ പ്രശ്‌നക്കാരനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതില്‍ നിരാശനായാണ് അദ്ദേഹം കരഞ്ഞത്.

ലില്ലിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനെ 3-1 ന് പരാജയപ്പെടുത്തിയശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെയ്മര്‍ നിയന്ത്രണം വിട്ട് കരയുകയും തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചതും.

പിഎസ്ജി സ്‌ട്രൈക്കര്‍ എഡിസന്‍ കവാനിയുമായി ഒരു പ്രശ്‌നവുമില്ല. നല്ല ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഞങ്ങള്‍ പിണക്കത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് തന്നെ മാനസികമായി അലട്ടുന്നുണ്ടെന്നും നെയ്‌മര്‍ പറഞ്ഞു.

പരിശീലകന്‍ ഉനൈ എംറേയുമായും പ്രശ്‌നങ്ങളൊന്നുമില്ല. സഹതാരങ്ങളും ക്ലബ്ബ് അധികൃതരും തനിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. ഞാന്‍ ആരുടെയും മുമ്പില്‍ അഭിനയിക്കാറില്ല, ആതിനാല്‍ തെറ്റായ വാര്‍ത്തകള്‍ ആസ്വദിക്കാറില്ലെന്നും നെയ്‌മര്‍ പറഞ്ഞു.

QUE MOMENTO! Tite elogia caráter de Neymar e leva jogador brasileiro às lagrimas! pic.twitter.com/AUNM2cZU8q

— Esporte Interativo (@Esp_Interativo) 10 November 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍