ഒടുവില്‍ ബാഴ്‌സയില്‍ തിരിച്ചെത്തി; നെയ്‌മര്‍ മെസിക്കും സുവാരസിനും ഒപ്പമിരിക്കുന്ന ചിത്രം അധികൃതര്‍ പുറത്തുവിട്ടു
വിവാദങ്ങളുടെ ആഘോഷം തീര്‍ത്താണ് നെയ്‌മര്‍ ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് പോയത്. ഇതോടെ ബാഴ്‌സയും ബ്രസീല്‍ താരവും തമ്മിലുള്ള പ്രശ്‌നം ഫിഫയില്‍ വരെ എത്തി. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന ആവശ്യം പോലും നെയ്‌മര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ പ്രശ്‌നങ്ങള്‍ മറന്ന് നെയ്‌മര്‍ ബാഴ്‌സ ക്യാമ്പ് സന്ദര്‍ശിച്ചത് ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ബാര്‍സ ട്രെയിനിംഗ് ക്യാമ്പില്‍ എത്തിയ അദ്ദേഹം തന്റെ ചങ്ങാതിമാരായ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരുമായി സമയം ചെലവഴിക്കുകയും ചെയ്‌തു. മൂവരും ഒരുമിച്ചിരിക്കുന്ന ചിത്രം ബാഴ്‌സ അധികൃതരാണ് പുറത്തുവിട്ടത്. തുടര്‍ന്ന് നെയ്മറും ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചു.