കോഹ്‌ലിയുടെ കുതിപ്പിന് മുമ്പില്‍ മെസി ഒന്നുമല്ലാതായി; മറ്റൊരു റെക്കോര്‍ഡ് കൂടി

വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:56 IST)
റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നതില്‍ സമര്‍ഥനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ അവകാശപ്പെടുന്ന കോഹ്‌ലി വിപണി മൂല്യത്തിലും മുൻപന്തിയിൽ എത്തിയിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വിലയേറിയ 10 കായികതാരങ്ങളുടെ പട്ടികയില്‍ 7മത് എത്തിയ കോഹ്‌ലി ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ലയണല്‍ മെസിയെ പിന്നിലാക്കി. ബുധനാഴ്ച്ച ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 14.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ താരമൂല്യം. ടെന്നീസ്‌ ഇതിഹാസം റോജര്‍ ഫെഡറര്‍ നയിക്കുന്ന പട്ടികയില്‍ മെസിയുടെ താരമൂല്യം 13.5മില്യണ്‍ ഡോളറാണ്.

പട്ടികയിൽ നാലാമനായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്. ജമൈക്കന്‍ അത്‍ലറ്റിക്സ് താരം ഉസൈൻ ബോൾട്ട് മൂന്നാം സ്ഥാനത്താണ്.

1 റോജർ‌ ഫെ‍ഡ‍റർ: 37.2 ദശലക്ഷം ഡോളർ (ഏകദേശം 240 കോടി രൂപ)

2 ലെബ്രോൺ ജയിംസ്: 33.4 ദശലക്ഷം ഡോളർ (ഏകദേശം 216 കോടി രൂപ)

3 ഉസൈൻ ബോൾട്ട്: 27 ദശലക്ഷം ഡോളർ (ഏകദേശം 174 കോടി രൂപ)

4 ക്രിസ്റ്റ്യാനോ റൊണാൾഡോ: 21.5 ദശലക്ഷം ഡോളർ (ഏകദേശം 139 കോടി രൂപ)

5 ഫിൽ മിക്കൽസൻ : 19.6 ദശലക്ഷം ഡോളർ (ഏകദേശം 127 കോടി രൂപ)

6 ടൈഗർ വുഡ്സ്: 16.6 ദശലക്ഷം ഡോളർ (ഏകദേശം 107 കോടി രൂപ)

7വിരാട് കോഹ്‍ലി: 14.5 ദശലക്ഷം ഡോളർ(ഏകദേശം 94 കോടി രൂപ)

8 റോറി മക്‌ല്‍റോയി: 13.6 ദശലക്ഷം ഡോളര്‍ (ഏകദേശം 88 കോടി രൂപ)

9 ലയണല്‍ മെസ്സി: 13.5 ദശലക്ഷം ഡോളര്‍ (ഏകദേശം 87.5 കോടി രൂപ)

10 സ്റ്റീഫന്‍ കറി: 13.4 ദശലക്ഷം (ഏകദേശം 87 കോടി രൂപ)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍