ഹസരംഗയെ പുറത്താക്കിയ അബ്രാര്‍ ഹസരങ്കയുടെ സെലിബ്രേഷന്‍ തന്നെയാണ് അനുകരിച്ചത്. എന്നാല്‍ പാകിസ്ഥാന്റെ മറുപടി ബാറ്റിങ്ങിനിടെ അബ്രാറിന്റെ ഈ ആഘോഷത്തിന് 3 തവണ മറുപടി നല്‍കാനുള്ള അവസരമാണ് ഹസരംഗയ്ക്ക് ലഭിച്ചത്. നേരത്തെ ഇന്ത്യക്കെതിരായ മത്സരത്തിനിടെ കൈകള്‍ കെട്ടിനിന്ന് കൊണ്ട് ഡഗൗട്ടിലേക്ക് കയറിപോവാന്‍ ആംഗ്യം കാണിച്ചുകൊണ്ടുള്ള ആഘോഷപ്രകടനം അബ്രാര്‍ നടത്തിയിരുന്നു. ഈ ആഘോഷമാണ് ഹസരംഗ അബ്രാറിന് മറുപടിയായി നല്‍കിയത്.
ആദ്യം പാക് ബാറ്റിങ്ങില്‍ ഹഖര്‍ സമാനെ പുറത്താക്കിയ ക്യാച്ചെടുത്തപ്പോഴും പിന്നീട് സയിം അയൂബ്, സല്‍മാന്‍ ആഘ എന്നിവരെ പുറത്താക്കിയപ്പോഴും ഹസരംഗ ഈ ആഘോഷപ്രകടനം ആഘോഷിച്ചു. ഈ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.അതേസമയം മത്സരത്തില്‍ പാകിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി. ഇതോടെ ഏഷ്യാകപ്പിലെ ശ്രീലങ്കയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു. ആദ്യ സൂപ്പര്‍ 4 മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഫൈനലിലെത്താം.