തോക്ക് ധാരികള്‍ വളഞ്ഞപ്പോള്‍ ഭയന്നുപോയി; ഹാമിൽട്ടണ്‍ സംഘത്തെ അഞ്ജാതര്‍ കൊള്ളയടിച്ചു

ഞായര്‍, 12 നവം‌ബര്‍ 2017 (13:55 IST)
ലൂയിസ് ഹാമിൽട്ടണ്‍ സംഘത്തെ കൊള്ളയടിച്ചു. വെള്ളിയാഴ്ച രാത്രി ഒരുകൂട്ടം അഞ്ജാതര്‍ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലൂയിസ് ഹാമിൽട്ടണ്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപ്രതീക്ഷിതമായുണ്ടായ അനുഭവത്തില്‍ തന്‍റെ ടീം അംഗങ്ങൾക്ക് പരുക്കൊന്നും സംഭവിച്ചിട്ടില്ല. തോക്ക് ധാരികളാണ് കൊള്ളടിച്ചത്. ടീം അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും ഹാമില്‍ട്ടണ്‍ ആവശ്യപ്പെട്ടു.

ബ്രസീലിയൻ ഗ്രാന്‍റ് പ്രിക്സിൽ പങ്കെടുക്കാനെത്തിയ ടീമിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇവരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ ഇവര്‍ കൈക്കലാക്കിയെന്നാണ് റിപ്പോര്‍ട്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍