നാലാം കിരീടത്തിലേക്കുള്ള ദൂരം മൂന്നു മത്സരങ്ങള്‍ മാത്രമാക്കി ചുരുക്കിയ ബ്രസീല്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തുരത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കൊച്ചിയില്‍ നടന്ന മത്സരത്തിലാണ് ബ്രസീലിന്റെ തകര്‍പ്പന്‍ ജയം. ഇടയ്‌ക്ക് ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി ഹോണ്ടുറാസ് തങ്ങളുടെ സാന്നിധ്യമറിയിച്ചെങ്കിലും ഒരു ഗോളുപോലും മടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.