അതേസമയം, കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഇറാഖും മെക്സിക്കോയും സമനിലയിൽ പിരിഞ്ഞു. രണ്ടു തവണ അണ്ടർ 17 ലോകകപ്പ് നേടിയ മെക്സിക്കോയെയാണ് ലോകകപ്പിൽ രണ്ടാം വട്ടം മാത്രം മത്സരിക്കുന്ന ഇറാഖ് സമനിലയിൽ തളച്ചതെന്നതും ശ്രദ്ധേയമായി.