മെസിയേയും അർജൻ്റീനയേയും പേടിക്കണം, ഖത്തറിൽ വെല്ലുവിളിയാവുക അഞ്ച് ടീമുകളെന്ന് നെയ്മർ

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (13:03 IST)
ഖത്തർ ലോകകപ്പിൽ ബ്രസീലിൻ്റെ പ്രധാന എതിരാളികൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി സൂപ്പർ താരം നെയ്മർ. ഈ മാസം 24ന് സെർബിയയ്ക്കെതിരെയാണ് ബ്രസീലിൻ്റെ ആദ്യ മത്സരം. ആറാം കിരീടനേട്ടം ലക്ഷ്യമിട്ടാണ് ബ്രസീൽ ഇത്തവണ ഖത്തറിലെത്തുന്നത്. ഫിഫാ റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും യോഗ്യതാ റൗണ്ടിലെ അപരാജിതമായ കുതിപ്പും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ബ്രസീലിൻ്റെ സാധ്യത ഉയർത്തുന്നത്.
 
ഇപ്പോഴിതാ ലോകകപ്പിൽ ഏതെല്ലാം ടീമുകളാകും ബ്രസീലിന് വെല്ലുവിളിയാവുക എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രസീൽ സൂപ്പർ താരമായ നെയ്മർ. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ലയണൽ മെസ്സിയുടെ അർജൻ്റീന മുൻ ചാമ്പ്യന്മാരായ ജർമനി ഇംഗ്ലണ്ട് എന്നിവരും കെവിൻ ഡിബ്ര്യൂയിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ബെൽജിയവുമാണ് കിരീടപോരാട്ടത്തിൽ ബ്രസീലിന് വെല്ലുവിളിയാവുക എന്നാണ് നെയ്മർ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article