എല്ലാവരും ആഗ്രഹിക്കുന്നത് ഇന്ത്യയും പാകും തമ്മിലുള്ള ഫൈനൽ കാണാൻ : ഷെയ്ൻ വാട്ട്സൺ

തിങ്കള്‍, 7 നവം‌ബര്‍ 2022 (19:48 IST)
ഐസിസി ടി20 ലോകകപ്പിൽ എല്ലാവരും കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്ഥാൻ ഫൈനൽ പോരാട്ടത്തിനാണെന്ന് മുൻ ഓസീസ് താരം ഷെയ്ൻ വാട്ട്സൺ. നടക്കാനിരിക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ പാകിസ്ഥാനെതിരെ ന്യൂസിലൻഡും ഇന്ത്യക്കെതിരെ ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും മത്സരം വിജയിക്കാനായാൽ ഇന്ത്യ- പാക് ഫൈനൽ പോരാട്ടത്തിനാകും അരങ്ങൊരുങ്ങുക.
 
എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് അത്തരമൊരു പോരാട്ടത്തിനാണ്. സൂപ്പർ 12ലെ ഓസ്ട്രേലിയ- ന്യൂസിലൻഡ് മത്സരത്തിൽ കമൻ്റേറ്ററായതിനാൽ പിന്നീട് നടന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നിർഭാഗ്യവശാൽ തനിക്ക് കാണാൻ സാധിച്ചില്ലെന്നും വാട്ട്സൺ പറഞ്ഞു. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നിരുന്നു. ആ കാഴ്ച വീണ്ടും കാണണമെന്ന് പലരും ആഗ്രഹിക്കുന്നു. വാട്ട്സൺ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍