മൽസരത്തിനു മുമ്പ് 20 തവണ ശുചിമുറിയിൽ പോകുന്ന വ്യക്തിയെ നേതാവായി കാണാന്‍ കഴിയില്ലെന്ന ഡീഗോ മറഡോണയുടെ വിമര്‍ശനത്തിനു മറുപടിയുമായി ലയണല്‍ മെസിയുടെ കുടുംബം രംഗത്ത്.
വിവരമില്ലാത്തതിനാലാണ് മറഡോണ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്ന് മെസിയുടെ ബന്ധുവായ മാക്സി ബിയാന്ചുച്ചി തുറന്നടിച്ചു.
അര്‍ജന്റീന ടീമിനെ സഹായിക്കേണ്ട സമയത്താണ് മറഡോണയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത്. മികച്ച നായകനെന്ന് വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ സാധിക്കുന്നുവെന്നും മാക്സി ചോദിച്ചു.
അര്‍ജന്റീനയ്ക്കായി കളിക്കാന്‍ ഇറങ്ങുമ്പോള്‍ മെസിക്ക് നേതൃത്വ ഗുണമില്ലെന്നും മത്സരത്തിനു തൊട്ടു മുമ്പ് 20 തവണ ശുചിമുറിയിൽ പോകുന്ന താരമാണ് മെസിയെന്നുമാണ് മറഡോണ കഴിഞ്ഞ ദിവസം പറഞ്ഞത്. ബാഴ്സലോണയ്ക്കായി ഇറങ്ങുന്ന മെസിയല്ല അര്‍ജന്റീനയ്ക്കായി കളിക്കാന്‍ ഇറങ്ങുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇതിനു മറുപടിയായിട്ടാണ് മെസിയുടെ ബന്ധുക്കള്‍ രംഗത്തുവന്നത്.