അർജൻ്റീനയ്ക്ക് വേണ്ടി മെസ്സി നാളെയിറങ്ങുന്നു, ചരിത്രനേട്ടം പ്രതീക്ഷിച്ച് ആരാധകർ

ചൊവ്വ, 28 മാര്‍ച്ച് 2023 (14:15 IST)
2022ലെ ലോകകപ്പ് വിജയത്തിന് ശേഷമുള്ള അർജൻ്റീനയുടെ രണ്ടാം മത്സരം നാളെ. പുലർച്ചെ 5 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ കുറസാവോയാണ് അർജൻ്റീനയുടെ എതിരാളികൾ. മത്സരത്തിൽ ഒരു ഗോൾ നേടാനായാൽ അർജൻ്റീനയ്ക്കായി അന്താരാഷ്ട്ര കരിയറിൽ 100 ഗോളുകളെന്ന നേട്ടം മെസ്സിക്ക് സ്വന്തമാക്കാനാകും. വിജയത്തിനോ പരാജയത്തിനോ പ്രാധാന്യമില്ലാത്ത മത്സരത്തിൽ സമ്മർദ്ദങ്ങളില്ലാതെ കളിക്കുന്ന താരത്തിന് ഈ നേട്ടം നാളെ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
 
ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷം അർജൻ്റീനയുടെ ആദ്യ മത്സരമാണിത്. റാങ്കിംഗിൽ 86ആം സ്ഥാനത്താണ് കുറസവോ. 173 മത്സരങ്ങളിൽ നിന്നും അർജൻ്റീനയ്ക്കായി 99 ഗോളാണ് മെസ്സിയുടെ സമ്പാദ്യം. ഡിബാല,ലൗതാറോ മാർട്ടിനെസ്, ലിസാൻഡ്രോ മാർട്ടിനസ്, ലിയാൻഡ്രോ പരേഡസ് എന്നിവരെല്ലാം ആദ്യ ഇലവനിൽ കളിക്കും. 
 
ഫിഫലോകകപ്പിൽ വിജയിച്ചെങ്കിലും ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം അർജൻ്റീന ഇതുവരെ നേടിയിരുന്നില്ല. മൊറോക്കയുമായി കഴിഞ്ഞ സൗഹൃദമത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ടതോടെയാണ് അർജൻ്റീന ഫിഫ റാങ്കിംഗിൽ ഒന്നാമതായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍