കരിയറിന്റെ അവസാനം വരെ റയലിൽ ഉണ്ടാകും; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മാർസലോ

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (13:11 IST)
താൻ റയൽ മാഡ്രിഡിൽ സന്തോഷവാനാണെന്നും. കരിയറിന്റെ അവ്വസാനം വരെ റയൽ മാഡ്രിഡിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൂപ്പർതാരം മാർസലോ. റൊണാൾഡോക്ക് പിന്നാലെ ഉറ്റ ചങ്ങാതിയായ മാർസലോയും യുവന്റസിലേക്ക് കൂടുമാറ്റം നടത്താനൊരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് മാർസലോ നിലപട് വ്യക്തമാക്കിയിരിക്കുന്നത്. 
 
ലോകത്തിലെ മികച്ച ക്ലബ്ബിൽ കളിക്കനമെന്നാണ് ഞാൽ ആഗ്രഹിച്ചത്. റയൽ മാഡ്രിഡ്  ലോകത്തിലെ മികച്ച ക്ലബ്ബാണ്. ഞാൻ റയൽ മാഡ്രിഡിൽ എത്തിയ കാലം മുതൽ തന്നെ ക്ലബ്ബ് വിടുന്നു എന്ന തരത്തിലുള്ള വാർത്തകളും സജീവമാണ്. തനിക്ക് റയലിൽ തുടരാനാണ് ഇഷടം എന്നുള്ളത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടാണ്. തനിക്ക് ഇനിയും ഒരുപാടു കാലത്തേക്ക് റയലുമായി കരാറുണ്ടെന്നും മാർസലോ പറഞ്ഞു
 
ക്രിസ്റ്റീനോ റൊണാൽഡോ യുവന്തസിലേക്ക് ചേക്കേറിയതോടെയാണ് വീണ്ടും മാർസലോയുടെ ട്രാൻസ്ഫർ സംബന്ധിച്ച വാർത്തകൾ സജീവമാകുന്നത്. മാർസലോ യുവന്റസിലേക്ക് മാറിയേക്കും എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പരന്നിരുന്നത്. യുവന്റസ് ടീം മാനേജ്മന്റ് മാർസലോയുമായി ചർച്ച നടത്തിയതായും വാർത്തകൾ പ്രചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article