ലാലിഗ ലീഗ്: റയൽമാഡ്രിഡിനും ബാഴ്​സിലോണക്കും തകര്‍പ്പന്‍ ജയം

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (12:05 IST)
ലാലീഗ ഫുട്ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സിലോണയ്ക്കും തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവിലാണ് റയല്‍ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അലാവ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി റയല്‍മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.   

റാഫീഞ്ഞയുടെ ഏകഗോളിലാണ് ബാഴ്‌സിലോണ ഗ്രനാഡയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മലാഗയെ തകര്‍ത്ത് അത്‌ലറ്റികോ മാഡ്രിഡും ജയം ആഘോഷിച്ചു. 22 പോയിന്റുള്ള ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. 21 പോയിന്റുള്ള അത്‌ലറ്റിക്കോമാഡ്രിഡ് മൂന്നാംസ്ഥാനത്തും 21 പോയിന്റുള്ള സെവിയ്യ നാലാം സ്ഥാനത്തുമാണ്.
Next Article