മുന്‍ ഇംഗ്ലീഷ് താരവും ചെല്‍സി നായകനുമായ ജോണ്‍ ടെറി ക്ലബ്ബ് വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ കളി മതിയാക്കുമെന്ന് താരം വ്യക്തമാക്കി. ടീമിനായി മറ്റൊരു പ്രീമിയര്‍ ലീഗ് കളിക്കാന്‍ താല്‍പ്പര്യമില്ല. ടീം പുതിയ ശൈലിയിലൂടെ കടന്നുപോകുകയാണ്. മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബിനായി ബൂട്ടണിയില്ലെങ്കിലും കളി അവസാനിപ്പിക്കലല്ല ഇതെന്നും ടെറി വ്യക്തമാക്കി.
സീസണിലെ ചെല്‍സിയുടെ പ്രകടനം മോശമായിരുന്നു ജോണ്‍ ടെറി ക്ലബ് വിടാന്‍ കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ടീം മാനേജര്‍ ഗസ് ഹിഡിങ്കുയുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസവും ക്ലബ് വിടാന്‍ കാരണമാകുന്നതാണെന്നുമാണ് അറിയുന്നത്.
നീണ്ട 21 വര്‍ഷത്തെ ബന്ധത്തിന് ശേഷം 35-മത് വയസില്‍ നീലക്കുപ്പായം ഊരിവെയ്ക്കാന്‍ ടെറി തീരുമാനിച്ചിരിക്കുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനിടയില്‍ ടീമിനായി ഒരുപാട് നേട്ടങ്ങള്‍. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, അഞ്ച് എഫ്എ കപ്പ് വിജയങ്ങള്‍, ചാമ്പ്യന്‍സ് ലീഗിലെ കിരീടനേട്ടം വേറെ.