മലയാളി താരത്തിന് ഐ എസ് എല്ലിൽ നിന്നും വിലക്ക്

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (12:43 IST)
ഐഎസ്‌എല്ലിൽ നിന്നും മലയാളി താരം ടി പി രഹ്നേഷിന് വിലക്ക്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പർ കൂടിയാണ് രഹ്നേഷ്. താൽക്കാലികമായ വിലക്കാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ എടികെ താരമായ ഗെൽസൻ വിയേരയുടെ മുഖത്തടിച്ചതിനാണ് താരത്തിനു വിലക്കു ലഭിച്ചത്.
 
സംഭവത്തിന് അടിസ്ഥാനമായ മത്സരത്തിൽ ഒരു കോർണർ എടുക്കുന്നതിനിടെയായിരുന്നു സംഭവം. മത്സരത്തിനിടയിൽ നടന്ന സംഭവം ഒഫിഷ്യൽസിന്റെ കണ്ണിൽ പെട്ടില്ലെങ്കിലും പിന്നീട് പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് രഹ്നേഷിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.  
 
ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി താരത്തിന്റെ പ്രവൃത്തിയിൽ അന്വേഷണം പൂർത്തിയാക്കിയിട്ടില്ല. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ വിലക്കിന്റെ ദൈർഘ്യം കൂടാൻ സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍