കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് റയൽ മാൻഡ്രിഡ്. ഈ സീസണിൽ ടിം വിട്ട സൂപ്പർ താരം റൊണാൾഡോയെ ഇപ്പോൾ അവർ ശരിക്കും മിസ് ചെയ്തു തുടങ്ങിയിരിക്കുന്നു. താരം റയലിലേക്കു തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെന്ന് പ്രതിരോധ താരം നാച്ചോ വെളിപ്പെടുത്തുകയും ചെയ്തതോടെ ക്രിസ്റ്റ്യാനോയുടെ വില ടീം മനസ്സിലാക്കിയെന്ന് ആരാധകർ പറയുന്നു.
ഒൻപതു വർഷത്തെ റയൽ കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ ഇറ്റാലിയൻ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫറിൽ യുവൻറസിലേക്കു ചേക്കേറിയത്. റോണാൾഡോയുടെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് മറ്റ് താരങ്ങൾ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അവരുടെ എല്ലാം ഉള്ളിന്റെ ഉള്ളിൽ റോണോ തിരിച്ച് വന്നിരുന്നെങ്കിൽ എന്നുണ്ടെന്ന് ഉറപ്പാണ്.