വിപ്ലവമാറ്റത്തിനൊരുങ്ങി ഐഎസ്എല്ലും ഇന്ത്യൻ ഫുട്ബോളും, വാർ നടപ്പിലാക്കാൻ തീരുമാനം

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (14:02 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ച കാലം മുതലെ റഫറിയിങ്ങിലെ പിഴവിനെ ചുറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. കഴിഞ്ഞ സീസണില്‍ ബെംഗളുരു എഫ് സി നേടിയ ഗോള്‍ റഫറി തെറ്റായി വിധിച്ചതിനെതിരെ പ്രതികരിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം മൈതാനം വിടുകയും ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിനെ പറ്റി വിമര്‍ശനം ഉന്നയ്യിക്കുകയും ചെയ്തിരുന്നു. അതിന് ശേഷവും ഐഎസ്എല്ലിലെ റഫറിയിംഗ് മോശമായി തുടര്‍ന്നതോടെ റഫറിയിങ്ങിനെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു.
 
കഴിഞ്ഞ സീസണില്‍ തന്നെ വാര്‍ ലൈറ്റ് സംവിധാനം കൊണ്ടുവരാമെന്ന് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അത് ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഈ സീസണിലും റഫറിയിങ്ങില്‍ പിഴവുകള്‍ വന്നതോടെ ആരാധക പ്രതിഷേധവും ശക്തമായി. ഇപ്പോഴിതാ ഐഎസ്എല്ലിലും ഐ ലീഗിലും വീഡിയോ റഫറിയിംഗ് സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. 2025-26 സീസണ്‍ മുതലായിരിക്കും വീഡിയോ റഫറിയിംഗ് സംവിധാനം വരികെയന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഎസ്എല്ലിലും ഐ ലീഗിലും വീഡിയോ റഫറിയിംഗ് സംവിധാനം വരുന്നതോടെ ഫുട്‌ബോള്‍ ലീഗിലെ മത്സരങ്ങളുടെ നിലവാരം ഉയരുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ വലിയ ഊര്‍ജമാകും ഇത് നല്‍കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article