ഐ എസ് എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യം ഹോം മാച്ച് ഒക്ടോബര്‍ അഞ്ചിന് നടക്കും. ശക്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ് നാട്ടിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഡിസംബര്‍ നാലിനാണ് അവസാന ഗ്രൂപ്പ് മത്സരവും ഹോം മത്സരവും നടക്കുന്നത്. ഈ മത്സരത്തിലും നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് കേരള ടീമിന്റെ എതിരാളികള്‍.
ഏഴ് വീതും ഏവേ, ഹോം മാച്ചുകളിലാണ് ബ്ലാസ്‌റ്റേഴ്‌സ് പന്തുതട്ടുക. എല്ലാ മത്സരങ്ങളും വൈകീട്ട് എഴിനാണ് ആരംഭിക്കുക. ഡിസംബര്‍ 10,11 തീയതികളില്‍ ആദ്യപാദ സെമി ഫൈനലുകളും ഡിസംബര്‍ 13,14 തീയതികളില്‍ രണ്ടാം പാദ സെമിയും നടക്കും. ഡിസംബര്‍ പതിനെട്ടിനാണ് ഫൈനല്‍. ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും സെമി ഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിക്കുക.