ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്ക് അമേരിക്കയില്‍ ഇന്ന് തുടക്കം. ഫ്ലോറിഡയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുന്നത്. കുട്ടിക്രിക്കറ്റിലെ ലോകചാമ്പ്യന്‍മാരാണ് എതിരാളികള്‍ എന്നതിനാല്‍ തന്നെ ടെസ്റ്റ് പരമ്പര 2-0 ന് നേടിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഈ മത്സരം അത്ര എളുപ്പമാകില്ല.
സ്വന്തം നാട്ടില്‍ നടന്ന ട്വിന്റി20 ലോകകപ്പില്‍ തങ്ങളെ സെമിയില്‍ തകര്‍ത്ത് മുന്നേറിയ കരീബിയന്‍ ശക്തികളോട്
കണക്ക് തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരമ്പര തൂത്തുവാരിയാല്‍ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യ അമേരിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്.