തപ്പിത്തടയുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കൈവിടുന്നു; കാണികളുടെ എണ്ണത്തില്‍ ഇടിവ്

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (15:45 IST)
ഐഎസ്എല്ലിലെ ഏറ്റവും ജനപ്രിയ ടീം എന്ന വിശേഷണമുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കൈയൊഴിയുന്നു. നാലാം സീസണിലെ ഓരോ മത്സരവും കഴിയുന്തോറും ആരാധകരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടാകുന്നത്.

സമനിലകളും തോല്‍‌വികളുമായി ബ്ലാസ്‌റ്റേഴ്‌സ് തപ്പിത്തടയുന്നതാണ് ആരാധകരുടെ അതൃപ്‌തിക്ക് കാരണം. വെള്ളിയാഴ്‌ച നോര്‍ത്ത് ഈസ്റ്റിനെതിരെ ജയം സ്വന്തമാക്കിയെങ്കിലും ആളൊഴിഞ്ഞ കസേരകളുടെ എണ്ണത്തില്‍ കുറവില്ലായിരുന്നു. സ്‌റ്റേഡിയത്തിലെ പല സൈഡുകളിലും ആ‍ളില്ലായിരുന്നു. 33, 868 പേര്‍ മാത്രമാണ് ഇന്നലെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

ആരാധകരെ തൃപ്‌തിപ്പെടുത്താത്ത കളി പുറത്തെടുക്കുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കൈവിടാന്‍ പ്രേരിപ്പിക്കുന്നത്. ആദ്യ മത്സരത്തിന് ശേഷമുള്ള കളികളില്‍ കാണികള്‍ കുറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. നോര്‍ത്ത് ഈസ്റ്റിനെതിരെ ജയിച്ചതോടെ വരും മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ കളി കാണാന്‍ എത്തുമെന്ന ആശങ്കയിലാണ് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article