ഐഎസ്എല്‍ ‍: ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

Webdunia
ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (10:37 IST)
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ കേരള ബ്ളാസ്റ്റേഴ്സും ചെന്നൈയിന്‍ എഫ്സിയും ഇന്ന് ഏറ്റുമുട്ടും. കനത്ത മഴയുടെ ആശങ്കയില്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നുരാത്രി ഏഴിനാണു മല്‍സരം.

ഗുവാഹത്തിയിലെ ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടു പൊരുതിത്തോറ്റാണ് ബ്ളാസ്റ്റേഴ്സിന്റെ വരവ്. ചെന്നൈയിന്‍ എഫ്സി ഗോവയെ അവരുടെ മണ്ണില്‍ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലും.

രണ്ടുദിവസം മഴയായിരുന്നതിനാല്‍ ഇരുടീമുകള്‍ക്കും നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങാനായില്ല. വൈകിട്ട് ബ്ളാസ്റ്റേഴ്സ് ടീം മാര്‍ക്വീ താരം ഡേവിഡ് ജയിംസിനും ക്യാപ്റ്റന്‍ പെന്‍ ഒര്‍ജിക്കുമൊപ്പം ഗ്രൌണ്ട് സന്ദര്‍ശിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.