ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചാല്‍ മാത്രം പോരാ

Webdunia
ചൊവ്വ, 9 ഡിസം‌ബര്‍ 2014 (10:39 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക ദിവസം. ഹോംഗ്രൌണ്ടില്‍ പുണെക്കെതിരെ തകര്‍പ്പന്‍ ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ്  ലക്ഷ്യമിടുന്നത്.

അതേസമയം ചെന്നൈയില്‍ നടക്കുന്ന ചെന്നൈയിന്‍-ഡല്‍ഹി ഡൈനാമോസ് മത്സരമാണ് ബ്ലാസ്റ്റേഴ്‌സിന് നിരണായകമാകുക. ഡല്‍ഹി തോറ്റാല്‍ പുണെക്കെതിരെ ജയത്തോടെ സെമി സാധ്യത ഏതാണ്ടുറപ്പിക്കാനാവും. ഡല്‍ഹി ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത പകുതി അടയും. പുണെയെ തോല്‍പിച്ച് ബുധനാഴ്ച അത്ലറ്റികോ കൊല്‍ക്കത്തക്കെതിരെ ഗോവ എഫ്സിയുടെ ജയത്തിന് പ്രാര്‍ഥനയോടെ കാത്തിരിക്കേണ്ടിവരും ബ്ലാസ്റ്റേഴ്സ് ആരാധകര്‍.

പോയന്‍റ് പട്ടികയില്‍ ചെന്നൈയിനും (22), ഗോവയും (21) സെമി ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന രണ്ടുസ്ഥാനങ്ങളിലേക്ക് നാലുടീമുകള്‍ക്കും തുല്യസാധ്യത. കൊല്‍ക്കത്ത (18), ഡല്‍ഹി (17), ബ്ലാസ്റ്റേഴ്സ് (16), പുണെ (16) എന്നിവരാണ് ഒരു കളിയും ബാക്കി ഭാഗ്യത്തിനുമായി കാത്തിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.