അധികാരം മാത്രമാണ് ലക്ഷ്യം, ഇന്ത്യൻ ഫുട്ബോൾ നടത്തുന്നത് ഫുട്ബോൾ എന്തെന്ന് പോലും അറിയാത്തവർ: സ്റ്റിമാച്

അഭിറാം മനോഹർ
വെള്ളി, 21 ജൂണ്‍ 2024 (18:12 IST)
Igor Stimac
ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകസ്ഥാനത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ എഐഎഫ്എഫ് അധികാരികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്. ഒരു ദയയും ഇല്ലാത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അധികാരികള്‍ക്കെതിരെ സ്റ്റിമാച് നടത്തിയത്. ഫുട്‌ബോളിനെ പറ്റി യാതൊരു വിവരവും ഇല്ലാത്തവരാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ നയിക്കുന്നതെന്നും അധികാരത്തില്‍ മാത്രമാണ് ഇവരുടെ ശ്രദ്ധയെന്നും സ്റ്റിമാച് പറഞ്ഞു.
 
എഐഎഫ്എഫ് പ്രസിഡന്റായ കല്യാണ് ചൗബെ തന്റെ പേര് നന്നാക്കാന്‍ സമൂഹമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ചൗബെ ആ സ്ഥാനത്ത് നിന്നും മാറിയെങ്കില്‍ മാത്രമെ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും സാധ്യതയുള്ളു. ഐഎം വിജയന്‍ നല്ല ഫുട്‌ബോളറും വ്യക്തിയുമാണ്. എന്നാല്‍ എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി തലവനായി ഇരിക്കാന്‍ പറ്റുന്നയാളല്ല. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഐഎസ്എല്‍ നടത്തിപ്പ് മെച്ചപ്പെടുത്തണമെങ്കില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടവരെ മാറ്റി ഫുട്‌ബോളുമായി ബന്ധപ്പെട്ടവരെ അതിന്റെ നടത്തിപ്പ് ഏല്‍പ്പിക്കണമെന്നും സ്റ്റിമാച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article