ഇത്ര മോശം ബ്രസീല്‍ ടീമിനെ ഞാനെന്റെ കരീറില്‍ കണ്ടിട്ടില്ല, കോപ്പയില്‍ ബ്രസീലിന്റെ കളി കാണില്ലെന്ന് റൊണാള്‍ഡീഞ്ഞോ

അഭിറാം മനോഹർ

ഞായര്‍, 16 ജൂണ്‍ 2024 (12:58 IST)
കോപ്പ അമേരിക്ക ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ബ്രസീല്‍ ടീമിനെതിരെ രംഗത്ത് വന്ന് ഇതിഹാസതാരമായ റൊണാള്‍ഡീഞ്ഞോ. ഈ ബ്രസീല്‍ ടീമിനെ താന്‍ പിന്തുണയ്ക്കില്ലെന്നും ഇതുപോലൊരു ബ്രസീല്‍ ടീമിനെ താന്‍ കണ്ടിട്ടില്ലെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് റൊണാള്‍ഡീഞ്ഞോ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
 
എനിക്ക് മതിയായി. ബ്രസീലിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതൊരു ദുഖകരമായ നിമിഷമാണ്. ബ്രസീലിന്റെ സമീപകാലത്തെ ഏറ്റവും മോശം ടീമുകളിലൊന്നാണിത്. വര്‍ഷങ്ങളായി ബ്രസീലിന് നല്ല ലീഡര്‍മാരില്ല. ശരാശരി നിലവാരം മാത്രമുള്ളവരാണ് ഭൂരിഭാഗം കളിക്കാരും. ഞാന്‍ കുട്ടിക്കാലം മുതല്‍ തന്നെ ഫുട്‌ബോള്‍ പിന്തുടരുന്ന ആളാണ്. ഒരിക്കലും ഇത്രയും മോശമായ അവസ്ഥ ബ്രസീല്‍ ഫുട്‌ബോളില്‍ കണ്ടിട്ടില്ല. ഈ താരങ്ങള്‍ക്ക് ജേഴ്‌സിയോട് സ്‌നേഹമില്ല. എന്റെ ഒരു തരത്തിലുള്ള പിന്തുണയും ഈ ടീമിനില്ല. ഞാന്‍ ഇത്തവണ് കോപ്പ അമേരിക്കയില്‍ ഒരു മത്സരവും കാണില്ല. റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍