ഫുട്‌ബോളിലും കരുത്തന്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്തി അമേരിക്ക; ബ്രസീലിനെ സമനിലയില്‍ തളച്ചു

രേണുക വേണു

വ്യാഴം, 13 ജൂണ്‍ 2024 (16:41 IST)
Brazil vs USA

കോപ്പ അമേരിക്ക ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ കരുത്തന്‍മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ബ്രസീല്‍. ഫ്‌ളോറിഡയിലെ ക്യാംപിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ബ്രസീല്‍ അമേരിക്കയെ ഞെട്ടിച്ചത്. 
 
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ റൊഡ്രിഗോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. റാഫിഞ്ഞ നല്‍കിയ പാസ് റൊഡ്രിഗോ അമേരിക്കയുടെ ഗോള്‍ പോസ്റ്റിനുള്ളില്‍ എത്തിച്ചു. ഒരു ഗോളിനു പിന്നില്‍ നില്‍ക്കുമ്പോഴും ബ്രസീലിനു ശക്തമായ ഭീഷണി ഉയര്‍ത്താന്‍ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു. ആദ്യ പകുതി കഴിയും മുന്‍പ് ഉഗ്രനൊരു ഫ്രീ കിക്കിലൂടെ പുലിസിച്ച് ബ്രസീല്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി അമേരിക്കയ്ക്കായി ഗോള്‍ നേടി. ആദ്യ പകുതി 1-1 എന്ന നിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി ഗോള്‍ രഹിതമായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍