റോളണ്ട് ഗാരോസിൽ തുടർച്ചയായി മൂന്നാമതും മുത്തമിട്ട് ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയടെക്

അഭിറാം മനോഹർ

ഞായര്‍, 9 ജൂണ്‍ 2024 (10:39 IST)
Iga swiatek, French Open
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുത്തമിട്ട് ലോക ഒന്നാം നമ്പര്‍ വനിതാ താരമായ പോളണ്ടിന്റെ ഇഗ സ്വിയടെക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ് സ്വിയടെക് പരാജയപ്പെടുത്തിയത്. അനായാസമായ വിജയമാണ് ഇഗ സ്വന്തമാക്കിയത്.
 
6-2,6-2 എന്ന സ്‌കോറിനാണ് ഇഗയുടെ വിജയം. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോം കാഴ്ചവെച്ച ഇഗ ഫൈനലടക്കമുള്ള പോരാട്ടങ്ങളില്‍ ഒരൊറ്റ സെറ്റ് മാത്രമാണ് നഷ്ടപ്പെടുത്തിയത്. 2020ലാണ് ഇഗ റോളണ്ട് ഗാരോസില്‍ ആദ്യമായി കിരീടം സ്വന്തമാക്കുന്നത്. 2022ലും 2023ലും നേട്ടം ആവര്‍ത്തിക്കാന്‍ ഇഗയ്ക്ക് സാധിച്ചിരുന്നു. 2022ലെ യു എസ് ഓപ്പണ്‍ കിരീടവും ഇഗ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയിലെത്തിയതും വിംബിള്‍ഡണില്‍ ക്വാര്‍ട്ടറിലെത്തിയതുമാണ് മറ്റ് ഗ്രാന്‍ഡ് സ്ലാമുകളിലെ ഇഗയുടെ വലിയ നേട്ടങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍