ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഞാനത്ര പോര, നന്നായി പ്രവർത്തിക്കുന്നില്ല: ഗ്വാർഡിയോള

അഭിറാം മനോഹർ
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (16:09 IST)
Guardiola
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 2-1 ന് തോറ്റതിന് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. കഴിഞ്ഞ 11 മത്സരങ്ങള്‍ക്കിടെയിലെ എട്ടാമത്തെ തോല്‍വിയാണ് ഇന്നലത്തെത്. ഈ കാലയളയളവില്‍ ഒരു മത്സരത്തില്‍ മാത്രമാണ് സിറ്റി വിജയിച്ചത്.
 
ടീം റിസള്‍ട്ടിന്റെ കാരണം ഞാനാണ്. കാരണം ഞാനാണ് മാനേജര്‍. എനിക്കൊരു പരിഹാരം കാണണം. ഞാന്‍ പോര, നന്നായി ചെയ്യുന്നില്ല എന്നതാണ് സത്യം. തോല്‍വിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് ഗ്വാര്‍ഡിയോള പറഞ്ഞു. മത്സരത്തില്‍ സിറ്റി ലീഡ് നേടിയെങ്കിലും അവസാന നിമിഷങ്ങളിലെ പ്രതിരോധത്തിലെ പിഴവുകള്‍ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു. തങ്ങളുടെ മോശം പ്രകടനങ്ങള്‍ക്ക് ടീമിന്റെ സംയമനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവമുണ്ടെന്നും ഗ്വാര്‍ഡിയോള ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ തന്നെ കഠിനമായ സീസണാകും വരാനിരിക്കുന്നതെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രയും കടുപ്പമാകുമെന്ന് കരുതിയില്ല. വ്യക്തിഗതമായ തെറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കൂട്ടായ പരിശ്രമത്തില്‍ നിന്നാണ് പുരോഗതിയുണ്ടാക്കേണ്ടതെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article