സൗദി അറേബ്യന്‍ ഫുട്‌ബോളില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ അല്‍ നസ്ര്‍ ഗൊള്‍ കീപ്പര്‍ വലീദ് അബ്ദുള്ള. അറബ് ടിവി ഷോയില്‍ അതിഥിയായി സംസാരിക്കവരെയായിരുന്നു വലീദിന്റെ വെളിപ്പെടുത്തല്‍. 2017നും 2024നും ഇടയില്‍ അല്‍ നസ്‌റിനായി കളിച്ചിട്ടുള്ള താരമാണ് അബ്ദുള്ള.
ടൈംസ് നൗ ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതം മാറ്റത്തെ പറ്റി റൊണാള്‍ഡോയുമായി സംസാരിച്ചെന്നും അതില്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചുവെന്നുമാണ് ദി എക്‌സ്പ്രസ് ട്രിബ്യുണിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരിക്കല്‍ ഗോള്‍ നേടിയ ശേഷം റൊണാള്‍ഡൊ മൈതാനത്ത് സുജൂദ്(പ്രണാമം) നടത്തിയതായും ഇസ്ലാമിക പാരമ്പര്യം പിന്തുടരാന്‍ റൊണാള്‍ഡോ സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും വലീദ് അബ്‌സുള്ള പറഞ്ഞു.