റൊണാൾഡോയെയും മെസ്സിയെയും പിന്തള്ളി ലാ ലിഗ പുരസ്കാര നേട്ടത്തോടെ അന്റോയ്ൻ ഗ്രീസ്മാൻ

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2016 (10:43 IST)
ലാ ലിഗയിലെ കഴിഞ്ഞവർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം അത്‌ലറ്റിക്കോ മഡ്രിഡ് താരം അന്റോയ്ൻ ഗ്രീസ്മാന്. റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബാർസിലോന താരം ലയണൽ മെസ്സിയെയും പിന്തള്ളിയാണ് ഗ്രീസ്മാൻ ഈ നേട്ടത്തിന് ഉടമയായത്.  
 
തുടര്‍ച്ചയായ മൂന്നാം തവണയും അത്‌ലറ്റിക്കോ മഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണി മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ഗോൾകീപ്പർ (യാൻ ഒബ്ലാക്ക്), മികച്ച ഡിഫൻഡർ (ഡിയേഗോ ഗോഡിൻ) എന്നീ പുരസ്കാരങ്ങളും അത്‌ലറ്റിക്കോ താരങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്. 
 
2008–09ലാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. അന്നുമുതല്‍ ആറു തവണയും മെസ്സിയാണ് ഈ പുരസ്കാരം നേടിയത്. 2013–14ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ജേതാവ്. യൂറോപ്പിനു പുറത്തുള്ള മികച്ച താരമായി ലൂയി സ്വാരെസ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഫോർവേഡിനുള്ള പുരസ്കാരം ലയണൽ മെസ്സിക്കു ലഭിച്ചു. 
 
Next Article