കളി പഠിപ്പിച്ചവര്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചു; ജോര്‍ജിയയ്ക്ക് ചരിത്ര ജയം

രേണുക വേണു
വ്യാഴം, 27 ജൂണ്‍ 2024 (09:13 IST)
Portugal vs Georgia

യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ജോര്‍ജിയ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ജിയയുടെ ചരിത്രജയം. ക്വാരത്സ്‌ഖെലി, മിക്കോട്ടഡ്‌സെ എന്നിവരാണ് ജോര്‍ജിയയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. റൊണാള്‍ഡോ ജോര്‍ജിയയില്‍ ഉദ്ഘാടനം ചെയ്ത ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് ക്വാരത്സ്‌ഖെലി. മാത്രമല്ല റൊണാള്‍ഡോയുടെ കളിയില്‍ ആകൃഷ്ടരായി ഫുട്‌ബോളിലേക്ക് എത്തിയവരാണ് ജോര്‍ജിയയിലെ മിക്ക താരങ്ങളും. 
 
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ജോര്‍ജിയ പോര്‍ച്ചുഗലിനെ വിറപ്പിച്ചു. ക്വാരത്സ്‌ഖെലിയുടെ ഗോളിലൂടെ ജോര്‍ജിയ മുന്നിലെത്തി. 57-ാം മിനിറ്റില്‍ മിക്കോട്ടഡ്‌സെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജിയയുടെ ലീഡ് ഉയര്‍ത്തി.
 
തോറ്റെങ്കിലും ആറ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തി. പോര്‍ച്ചുഗലിനെതിരായ ജയത്തോടെ ജോര്‍ജിയയ്ക്കും പ്രീ ക്വാര്‍ട്ടര്‍ കളിക്കാന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article