അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെയ്ൽസ് ഇതിഹാസം ഗാരെത് ബെയ്ൽ. ക്ലബ്, രാജ്യാന്തര ഫുട്ബോളുകളിൽ നിന്നും വിരമിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ബെയ്ൽ പ്രഖ്യാപിച്ചത്. ഖത്തറിലെ ഫിഫ ലോകകപ്പിൽ വെയ്ൽസിനായി താരം കളിച്ചിരുന്നു.
റയൽ മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾക്ക് പുറമെ നാല് ഫിഫ ക്ലബ് ലോകകപ്പും മൂന്ന് ലാ ലിഗ കിരീടവും മൂന്ന് യുവേഫ സൂപ്പർ കപ്പും ഒരു കോപ്പ ഡെൽ റേയും താരം നേടിയിട്ടുണ്ട്. റയലിനെ കൂടാതെ സതാംപ്ടൺ,ടോട്ടന്നം എന്നീ ക്ലബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2006ൽ സതാംപ്ടണിലായിരുന്നു കരിയർ തുടങ്ങിയത്. 2007-2013 വരെ ടോട്ടന്നത്തിൽ കളിച്ചു. സതാംപ്ടണായി 40 കളികളിൽ അഞ്ച് ഗോളും ടോട്ടന്നത്തിനായി 146 കളികളിൽ 42 ഗോളും താരം നേടിയിട്ടുണ്ട്.