ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെ ചാമ്പ്യൻ ടീമിനൊപ്പം തുടരാനാണ് താരത്തിൻ്റെ തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 2024ലെ കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്കൊപ്പം താരം ഉണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. ലോകകപ്പ് ഫൈനലിൽ ഒരു ഗോൾ അവസരവും ഒരു ഗോളും ഡി മരിയ സൃഷ്ടിച്ചിരുന്നു. അർജൻ്റീനയ്ക്കായി ഒളിമ്പിക്സ് ഫൈനൽ,കോപ്പ അമേരിക്ക, ഫൈനലിസിമ ഫൈനലുകളിലും മരിയ ഗോൾ നേടിയിരുന്നു.