40 ലക്ഷം പേരെ എത്തിയുള്ളൂ? ബാക്കിയുള്ളവർ വീട്ടിലിരുന്ന് കാണും, പരിഹാസവുമായി പിയേഴ്സ് മോർഗൻ

ബുധന്‍, 21 ഡിസം‌ബര്‍ 2022 (13:01 IST)
അർജൻ്റീനൻ ഇതിഹാസ താരം ലയണൽ മെസ്സിയെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ. അർജൻ്റീനൻ ടീമിനെ വരവേൽക്കാൻ 40 ലക്ഷത്തോളം ആളുകൾ ബ്യൂണേഴ്സ് അയേഴ്സിൽ തടിച്ച് കൂടിയതിനെ പറ്റിയാണ് മോർഗൻ്റെ പ്രതികരണം. ഒന്നരകോടി ജനങ്ങളുള്ള ബ്യൂണസ് അയേഴ്സിൽ ബാക്കി ആളുകൾ എന്തുകൊണ്ടാണ് മെസ്സിയെ സ്വീകരിക്കാൻ ഇറങ്ങാതിരുന്നത്. മറഡോണയാണ് മികച്ച താരമെന്ന് ബാക്കി ഒരു കോടി ജനങ്ങൾ കരുതുക്കാണും. പിയേഴ്സ് മോർഗൻ ട്വിറ്ററിൽ കുറിച്ചു.
 
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വസ്തനായ മാധ്യമപ്രവർത്തകനെന്ന് അറിയപ്പെടൂന്ന പിയേഴ്സ് മോർഗനുമൊത്തുള്ള അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. മെസ്സി ലോകകപ്പിൽ കരയുമെന്ന് ഫൈനലിന് മുൻപ് മോർഗാൻ ട്വീറ്റ് ചെയ്തിരുന്നു. അര്‍ജന്‍റീനയുടെ ജയത്തിന് പിന്നാലെ ടെന്നിസ് താരം ആന്‍ഡി മറേ, മോര്‍ഗനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതും വൈറലായിരുന്നു.
 

So? The city’s population is 15m - have the other 11m stayed inside because like me, they think Maradona is still the Argentinian

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍