നെയ്‌മര്‍ക്ക് ഗുരുതര പരുക്കെന്ന് റിപ്പോര്‍ട്ട്; മൈതാനത്ത് വീണുകിടന്ന് കരയുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിങ്കള്‍, 26 ഫെബ്രുവരി 2018 (12:35 IST)
ഫ്രഞ്ച് ലീഗില്‍ നിന്ന് പിഎസ്ജി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്ത്. ടീമിലെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് മത്സരത്തിനിടെ ഗുരുതര പരുക്ക്.
മാര്‍സെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്‌മര്‍ക്ക് പരുക്കേറ്റത്. മൈതാനു വീണുകിടന്ന താരത്തെ സ്‌ട്രെച്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
മത്സരത്തിന്റെ 86മത് മിനിറ്റിലായിരുന്നു പിഎസ്ജി ആരാധകരുടെ ഹൃദയം തകര്‍ത്ത സംഭവമുണ്ടായത്. മാര്‍സ മിഡ്ഫീല്‍ഡര്‍ ബൗണ സാരുമായി പന്തിനായുള്ള കൂട്ടപ്പൊരിച്ചിലില്‍ നെയ്‌മറുടെ കണ്ണങ്കാലിന് ചവിട്ടേറ്റതാണ് പരുക്കിന് കാരണം.
നിലത്തു വീണ നെയ്‌മര്‍ വേദനകൊണ്ട് പുളയുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ട്രെച്ചറിലാണ് ബ്രസീല്‍ താരത്തെ ഗ്രൌണ്ടിന് പുറത്തെത്തിച്ചത്.
അതേസമയം, നെയ്‌മറുടെ പരുക്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പിഎസ്ജി തയ്യാറായിട്ടില്ല. പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്നും താരത്തിന് ചാമ്പ്യന്‍ ലീഗിലെ റയല്‍ മാഡ്രിഡുമായുള്ള മത്സരം നഷ്‌ടമായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നെയ്‌മര്‍ പരുക്കേറ്റ് മൈതാനം വിട്ടെങ്കിലും മത്സരത്തില്‍ പിഎസ്ജി 3-0ത്തിന് മാര്‍സെയെ പരാജയപ്പെടുത്തി.