നെയ്‌മറുടെ നീക്കം; മനംനൊന്ത് ബാഴ്‌സ ക്യാമ്പും ആരാധകരും - സഹിക്കാനാകുന്നില്ലെന്ന് ഇനിയെസ്റ്റ

വെള്ളി, 15 ഡിസം‌ബര്‍ 2017 (16:42 IST)
ബാഴ്‌സലോണ വിട്ട നെയ്‌മറെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകളില്‍ മനംനൊന്ത് ബാഴ്‌സ ക്യാമ്പും ആരാധകരും. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിലേക്ക് പിഎസ്ജി താരം കൂടുമാറുമെന്ന പ്രചാരണമാണ് എല്ലാവരെയും ആശങ്കയിലാഴ്‌ത്തുന്നത്.

നെയ്‌മറെ സ്വാഗതം ചെയ്‌ത് ലോസ് ബ്ലാങ്കോസ് വന്നതോടെ നെഞ്ചു തകര്‍ന്നത് ബാഴ്‌സയുടെ മധ്യനിര താരം ഇനിയെസ്റ്റയുടേതാണ്.

“ നെയ്‌മര്‍ റയലില്‍ എത്തിയാല്‍ എറ്റവുമധികം സങ്കടപ്പെടുന്നത് ഞാനായിരിക്കും. ബാഴ്‌സയുടെ എക്കാലത്തെയും ശത്രുവായ റയലിലേക്ക് അവന്‍ പോകുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പോലും സാധിക്കില്ല. എന്നാല്‍, ഫുട്‌ബോള്‍ ലോകത്ത് അപ്രതീക്ഷിതമെന്ന് നാം വിലയിരുത്തുന്ന പല കാര്യങ്ങളും നടക്കും. അത്തരമൊരു രംഗമാണ് ഫുട്‌ബോള്‍ ”- എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നെയ്‌മറിനെതിരെ ബാഴ്‌സ ആരാധകരും രംഗത്തു വന്നു. ഈ നീക്കം മെസിക്കും കൂട്ടര്‍ക്കും തിരിച്ചടിയാകുമെങ്കിലും ലൂയിസ് ഫിഗോയ്ക്ക് ഉണ്ടായ അവസ്ഥയാകും ബ്രസീല്‍ താരത്തിന് ഉണ്ടാവുക എന്നും ചില ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍