ഈ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഴാം ഗോളുമായി ചാംമ്പ്യൻഷിപ് ചരിത്രത്തിൽ റെക്കോർഡിടുകയും ചെയ്തു. മാത്രമല്ല, ക്ലബ് ലോകകപ്പ് ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ് എന്ന ബഹുമതിയും ഇതോടെ സ്പാനിഷ് സംഘത്തിന് സ്വന്തമായി. ചാംപ്യന്‍സ് ലീഗ്, ലാ ലിഗ, യുവേഫ - സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവ വിജയിച്ച റയലിന്റെ അഞ്ചാമത്തെ കിരീടനേട്ടമാണ് ഇത്.