കളം നിറഞ്ഞ് കളിച്ച് മെസ്സി, ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ

Webdunia
ഞായര്‍, 24 ഡിസം‌ബര്‍ 2017 (11:43 IST)
സാന്തിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിനെതിരെ 3–0ത്തിന് ബാർസയ്ക്ക് ജയം. ഒരു ഗോളടിച്ചും മറ്റൊന്നിനു വഴിയൊരുക്കിയും കളം നിറഞ്ഞ് കളിച്ച ലയണൽ മെസ്സി തന്നെ ആയിരുന്നു കളിയിലെ മിന്നും താരം. 
 
സീസണിലെ ആദ്യ എൽ ക്ലാസിക്കോയിലെ ജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു. ഒൻപതു പോയിന്റാണ് ബാർസയുടെ ലീഡ്. റയൽ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. 14 പോയിന്റ് പിന്നിലാണ് റയൽ. 
 
ലൂയിസ് സ്വാരെസ്, മെസ്സി, അലക്സ് വിദാൽ എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്.  ആദ്യ പകുതിയിൽ കരുതലോടെ കളിച്ച ബാർസ ഇടവേളയ്ക്കു ശേഷം നിയന്ത്രണം ഏറ്റെടുത്തു. ബാർസയ്ക്കു വേണ്ടി 526–ആം ഗോൾ നേടിയ മെസ്സി യൂറോപ്പിലെ അഞ്ച് മേജർ ലീഗുകളിൽ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article