വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകത്വം ഏറ്റെടുത്തത് രോഹിത് ശർമ ആണ്. താൻ ഒരു നല്ല നായകൻ തന്നെയാണ് രോഹിത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും ടി ട്വന്റി പരമ്പരയും രാഹുലിന്റെ നായകത്വത്തിലുളള ഇന്ത്യൻ ടീം നേടി.
ഇന്നലെ നടന്ന രണ്ടാം ടി ട്വന്റിയിൽ രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനു മുന്നിൽ ലങ്ക അടിയറവു പറഞ്ഞു. 35 ബോളിൽനിന്നും സെഞ്ചുറി നേടിയ രോഹിത് ഏറ്റവും വേഗതിൽ സെഞ്ച്വറി അടിക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഓപ്പണർമാരായി ഇറങ്ങിയ രോഹിത് ശർമയും കെഎൽ രാഹുലും ചേർന്ന് ലങ്കയ്ക്കു മുന്നിൽ റൺമല ഉയർത്തി. 43 ബോളിൽനിന്നും 118 റൺസ് നേടിയാണ് രോഹിത് പുറത്തായത്. രോഹിതിന്റെ വിക്കറ്റ് വീണപ്പോൾ അടുത്തതായി ആരെ ഇറക്കണമെന്ന സംശയം കോച്ച് രവി ശാസ്ത്രിക്കുണ്ടായി.
ഡ്രെസിങ് റൂമിൽനിന്നും ആംഗ്യത്തിലൂടെ രവി ശാസ്ത്രി ക്യാപ്റ്റന്റെ അഭിപ്രായം ആരാഞ്ഞു. ആരെയാണ് ബാറ്റിങ്ങിന് ഇറക്കേണ്ടതെന്ന് ശാഎത്രി ചോദിച്ചു. രോഹിത്തിന് ധോണിയല്ലാതെ മറ്റൊരു പേരില്ലായിരുന്നു. വിക്കറ്റ് കീപ്പറെ എന്നായിരുന്നു രോഹിത് കൈകളിലൂടെ കോച്ചിനു നൽകിയ സിഗ്നൽ. അങ്ങനെ മൂന്നാമനായി ധോണി കളിക്കിറങ്ങി.