2015 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഇംഗ്ളണ്ട് ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക്. കഴിഞ്ഞ വര്‍ഷവും റൂണിയായിരുന്നു പ്ളെയര്‍ ഓഫ്ദ ഇയര്‍. ഇത് നാലാം തവണയാണ് റൂണി പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. മികച്ച യുവതാരമായി സ്റ്റോക് സിറ്റി ഗോളി ജാക് ബട്ലാന്‍ഡിനെ തെരഞ്ഞെടുത്തു.
വോട്ടിങ്ങില്‍ 37 ശതമാനം പേരുടെ പിന്തുണ റൂണിക്കായിരുന്നു. 2015ല്‍ റൂണി ദേശീയ ടീമിനായി അഞ്ചു ഗോളാണ് നേടിയത്. ഇംഗ്ളീഷ് കുപ്പായത്തില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന സര്‍ ബോബി ചാള്‍ട്ടന്റെ റിക്കാര്‍ഡ് തിരുത്താനും റൂണിക്കായി. ചാള്‍ട്ടന്റെ 49 ഗോളെന്ന റെക്കോഡ് 51 ഗോളുമായാണ് റൂണി കഴിഞ്ഞവര്‍ഷം തിരുത്തിക്കുറിച്ചത്. നേരത്തെ, 2008, 2009, 2014 വര്‍ഷങ്ങളില്‍ ഇംഗ്ളണ്ടിന്റെ താരമായിരുന്നു.