ക്രിസ്‌റ്റിയാനോയുടെ പുതിയ കാമുകി അതിസുന്ദരിയോ ?; ചിത്രങ്ങള്‍ പുറത്ത്

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (16:17 IST)
റയല്‍ മാഡ്രിഡിന്റെ മിന്നും താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ പുതിയെ കാമുകിയെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസുകാരി ജോര്‍ജ്ജീനാ റോഡ്രിഗ്രസാണ് താരത്തിന്റെ പുതിയ കൂട്ടുകാരിയെന്നാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ക് ചെയ്യുന്നത്.



മാഡ്രിഡ് സ്വദേശികളായ ജോര്‍ജ്ജീനയും ക്രിസ്‌റ്റിയാനോയും തമ്മില്‍ മാസങ്ങളായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ ലോകപ്രശസ്ത ബ്രാന്‍ഡായ ഡോള്‍സി ആന്റ് ഗബ്ബാന നടത്തിയ കൂറ്റന്‍ പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും.



ആദ്യ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ക്രിസ്‌റ്റിയാനോയും ജോര്‍ജ്ജീനയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. രഹസ്യമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. ഇതിനിടെ സിഡ്‌നി ലാന്‍ഡ് സന്ദര്‍ശനത്തിനായി ഇരുവരും എത്തിയപ്പോള്‍ ചുംബിക്കുകയും കൈകള്‍ കോര്‍ത്തു നടക്കുകയും ചെയ്‌തിരുന്നു. ആളറിയാതിരിക്കാന്‍ ക്രിസ്‌റ്റിയാനോ മുഖം മറച്ചിരുന്നുവെങ്കിലും ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടതോടെയണ് വിവരം പുറത്തറിയുന്നത്.
Next Article