ഗോൾ വരൾച്ചയ്ക്ക് അറുതി, ക്ലബ് ഫുട്ബോളിൽ 700 ഗോളുകളെന്ന ചരിത്രനേട്ടം കുറിച്ച് റൊണാൾഡോ

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:12 IST)
ഗോൾവേട്ടയിൽ വീണ്ടും പുതുചരിതം രചിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ എവർട്ടണിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ക്ലബ് ഫുട്ബോളിൽ 700 ഗോളുകളെന്ന ചരിത്രനേട്ടം റൊണാൾഡൊ സ്വന്തമാക്കി. റയൽ മാഡ്രിഡിനായി 450 ഗോൾ, യുണൈറ്റഡിനായി 144, യുവൻ്റസിനായി 101, സ്പോർട്ടിങ്ങിനായി 5 ഗോൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോൾ നേട്ടം.
 
മത്സരത്തിൽ 2-1ന് മാഞ്ചസ്റ്റർ വിജയിച്ചു. അഞ്ചാം മിനിറ്റില്‍ അലക്‌സ് ഇവോബിയുടെ ഗോളില്‍ മുന്നിലെത്തിയ എവര്‍ട്ടണെതിരെ ആന്റണിയുടെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 
 

Cristiano Ronaldo

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍