ചുമലുകൾ മറയ്ക്കുന്ന വസ്ത്രം, സ്ലീവ് ലെസും ഷോർട്ട്സും പാടില്ല, പൊതുസ്ഥലത്ത് മദ്യപാനം പാടില്ല: ഖത്തർ ലോകകപ്പിനെത്തുന്നവർ ശ്രദ്ധിക്കേണ്ടത്

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (12:51 IST)
അടുത്തമാസമാണ് ലോകം ഒരു ഫുട്ബോളിലേക്ക് ചുരുങ്ങുന്ന ഫുട്ബോൾ മാമാങ്കം ഖത്തറിൽ ആരംഭിക്കുന്നത്. ലോകകപ്പ് കാണുന്നതിനായി വിവിധരാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തറിലെത്തുമ്പോൾ സന്ദർശകർക്ക് ചില നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഖത്തർ.
 
ലോകകപ്പ് കാണാനായി ഖത്തറിലെത്തുന്നവർ യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂർ മുൻപ് ചെയ്ത നെഗറ്റീവ് ആർടിപിസിആർ നെഗറ്റീവ് സെർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. 6 വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഈ നിയമം ബാധകമല്ല. ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ മാസ്ക് നിർബന്ധമാണ്.
 
21 വയസിന് മുകളിലുള്ളവർക്ക് ലൈസൻസ് ഉള്ള ബാറുകളിൽ നിന്നോ റെസ്റ്റോറൻ്റുകളിൽ നിന്നോ മദ്യം വാങ്ങാം. എന്നാൽ പൊതുസ്ഥലത്ത് മദ്യപിക്കാനാവില്ല.  വൈകിട്ട് 6.30നു ശേഷം സ്റ്റേഡിയങ്ങളിലെ ഫാൻ സോണുകളിൽ നിന്ന് ബിയർ ലഭിക്കും. ചുമലുകൾ മറയ്ക്കുന്ന മാന്യമായ വസ്ത്രമാവണം ആരാധകർ ധരിച്ചിരിക്കേണ്ടത്.. സ്ലീവ്‌ലസുകളും ഷോർട്ട്സുകളും ധരിക്കാൻ പാടില്ല. ഖത്തർ ടൂറിസം അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്ന തരത്തിലല്ലാതെ വസ്ത്രം ധരിക്കുന്നവർക്ക് ചില പൊതു ഇടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. 
 
സ്ലീവ്‌ലസുകളും ഷോർട്ട്സുകളും ധരിക്കാൻ പാടില്ല. ഖത്തർ ടൂറിസം അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്ന തരത്തിലല്ലാതെ വസ്ത്രം ധരിക്കുന്നവർക്ക് ചില പൊതു ഇടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. പൊതുസ്ഥലങ്ങളിൽ പുകവലി അനുവദിക്കില്ല.നവംബർ ഒന്നിനു ശേഷം രാജ്യത്ത് എത്തുന്നവർ ഹയ്യ കാർഡിന് അപേക്ഷിക്കണം. കാർഡ് ഉപയോഗിച്ച് മെട്രോ, ബസ് അടക്കം പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം.
 
നവംബർ 20നാണ് ഖത്തറിൽ ലോകകപ്പ് ആരംഭിക്കുക. ഡിസംബർ 18നാണ് ഫുട്ബോൾ ലോകകപ്പ് അവ്സാനിക്കുക. ഖത്തറിലെ 5 നഗരങ്ങളിൽ 8 വേദികളിലായി 32 ടീമുകളാണ് ലോകകിരീടത്തിനായി പോരാടുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍