ഒടുവിൽ സ്ഥിരീകരണമായി, ടി20 ലോകകപ്പ് ടീമിൽ നിന്ന് ജസ്പ്രീത് ബുമ്ര പുറത്ത്

ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (08:38 IST)
ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ടീമിലെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമിൽ നിന്നും പുറത്ത്. പുറം ഭാഗത്തിനേറ്റ പരിക്കിനെ തുടർന്നാണിത്. തിങ്കളാഴ്ച വാർത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
 
ബിസിസിഐ മെഡിക്കൽ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരുമായുള്ള വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനം. ബുമ്രയുടെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍