ഈ ടി20 ലോകകപ്പിലെ താരങ്ങൾ ഈ അഞ്ച് താരങ്ങൾ, പ്രവചനവുമായി ഐസിസി

ഞായര്‍, 2 ഒക്‌ടോബര്‍ 2022 (10:00 IST)
ടി20 ലോകകപ്പിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഈ മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് എല്ലാ രാജ്യങ്ങളും തയ്യാറെടുക്കുമ്പോൾ ലോകകപ്പ് മത്സരങ്ങൾ ആവേശമുയർത്തുമെന്ന് ഉറപ്പ്. ഇപ്പോഴിതാ ലോകകപ്പിന് മുന്നോടിയായി ലോകകപ്പിൽ തിളങ്ങാൻ സാധ്യതയുള്ള താരങ്ങൾ ആരെല്ലാമാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഐസിസി.
 
ടി20 ലോകകപ്പിൽ തിളങ്ങാൻ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേരാണ് ഐസിസി പ്രവചിക്കുന്നത്. യുഎഇയിൽ നടന്ന ലോകകപ്പിൽ 4 മത്സരങ്ങളിൽ നിന്നും 42 റൺസ് മാത്രമായിരുന്നു ഇന്ത്യൻ താരം സൂര്യകുമാർ യാദവ് നേടിയത്. എന്നാൽ നിലവിൽ മികച്ച ഫോമിലുള്ള സൂര്യകുമാർ ലോകകപ്പിൽ അപകടകാരിയാകുമെന്നാണ് ഐസിസി പറയുന്നത്.
 
ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ,ശ്രീലങ്കൻ ഓൾറൗണ്ടർ ഹസരങ്ക,ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ,പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ എന്നിവരാണ് സൂര്യയെ കൂടാതെ ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ. കഴിഞ്ഞ ലോകകപ്പിൽ 3 അർധശതകമോടെ 289 റൺസ് വാർണർ നേടിയിരുന്നു. 2021 ടി20 ലോകകപ്പിൽ 16 വിക്കറ്റുമായി ശ്രീലങ്കയുടെ ഹസരങ്ക തിളങ്ങിയിരുന്നു. 16 വിക്കറ്റായിരുനു ഹസരങ്ക ടൂർണമെൻ്റിൽ നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍