ഇൻഡോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടി: 129 പേർ കൊല്ലപ്പെട്ടു

ഞായര്‍, 2 ഒക്‌ടോബര്‍ 2022 (10:58 IST)
ഇൻഡോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ 129 പേർ കൊല്ലപ്പെട്ടു. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.
 
മത്സരത്തിൽ അരേമ എഫ് സി 3-2ന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെ തോൽവിയിൽ മനം നൊന്ത പർസേബായ സുരാബായ ടീമിൻ്റെ ആരാധകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെൻ ഇൻഡോനേഷ്യൻ പോലീസ് പറയുന്നു. രോഷാകുലരായ  പർസേബായ സുരാബായ ടീമിൻ്റെ ആരാധകർ ഗ്രൗണ്ട് കയ്യടക്കുകയും അക്രമണം നടത്തുകയുമായിരുന്നു.
 

Pelo menos 127 pessoas morreram em um confronto entre torcedores com forças de segurança após Arema 2-3 Persebaya, hoje, na Indonésia

ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അക്രമണത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണസംഖ്യം 127 ആയത്. ഇതിൽ 2 പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇരൂന്നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍