പ്രിയ സഖാവിന് വിട, കോടിയേരിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും, സംസ്കാരം നാളെ പയ്യാമ്പലത്ത്

ഞായര്‍, 2 ഒക്‌ടോബര്‍ 2022 (08:27 IST)
പ്രിയനേതാവിന് വിട നൽകാനൊരുങ്ങി കേരളം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് രാവിലെ 9:30ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.
 
രാവിലെ 10:30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയിലെത്തിക്കും. തലശ്ശേരി ടൗൺ ഹാളിൽ ഇന്ന് രാത്രി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ വീട്ടിലും 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.
 
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8 മണിക്കായിരുന്നു കോടിയേരി ബാലകൃഷ്ണൻ്റെ അന്ത്യം. അർബുധബാധിതനായി ചികിത്സയിലിരുന്ന കോടിയേരി ബാലകൃഷ്ണനെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എം വി ഗോവിന്ദൻ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍